EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Friday 10 August 2018


Noon Meal Very Urgent



Sir,

    സംസ്ഥാന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ സ്കൂളുകള്‍ക്കും 2018-2019 അദ്ധ്യയന വര്‍ഷത്തെ ആദ്യത്തെ 130 പ്രവര്‍ത്തി ദിവസങ്ങളിലേക്കുള്ള കണ്ടിജന്‍റ് ചാര്‍ജ്ജ് ഇതോടൊപ്പം ഉള്‍ക്കൊളളിച്ചിരിക്കുന്ന EXCEL SHEET പ്രകാരം  അനുവദിച്ച് നല്‍കിയിരുന്നു. എന്നാല്‍ ചില സ്കൂളുകള്‍ക്ക് ഫണ്ട് ലഭിച്ചില്ല എന്നുള്ള പരാതി ഈ ആഫീസില്‍ ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ അക്കൗണ്ട് ബാലന്‍സ് ഉള്‍പ്പെടെയുളള മുഴുവന്‍ വിവരങ്ങളും എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്തുന്നതിന് അന്തിമമായി ഒരു അവസരം കൂടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു.

         31/03/2017 ലെ ഓപ്പണിംഗ് ബാലന്‍സിനോടൊപ്പം 2017-2018 അദ്ധ്യയന വര്‍ഷം അനുവദിച്ച അലോട്ട്മെന്‍റുകള്‍ കൂട്ടിയാണ് സ്കൂളിന്‍റെ ആകെ വരവ് കണക്കാക്കിയിരിക്കുന്നത് 31/03/2017 ലെ ബാലന്‍സ് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് 2017 മാര്‍ച്ച് മാസത്തെ കണ്ടിജന്‍റ് ചാര്‍ജ്ജ് പിന്‍വലിച്ച ശേഷമുള്ള സ്കൂളിലെ അക്കൗണ്ട് ബാലന്‍സാണ്.  ആയതിനാല്‍ തന്നെ പാസ് ബുക്ക് പ്രകാരമുള്ള ബാലന്‍സും മേല്‍ പറഞ്ഞ പ്രകാരമുള്ള ബാലന്‍സും തമ്മില്‍ ഏറ്റ കുറച്ചിലുകള്‍ ഉണ്ടാകും. 2017 മാര്‍ച്ച് മാസത്തെ കണ്ടിജന്‍റ് ചാര്‍ജ്ജ് പിന്‍വലിച്ച ശേഷമുള്ള ബാലന്‍സ് തന്നെയാണ് ഇതൊടൊപ്പം ഉള്‍ക്കൊളളിച്ചിട്ടുളള EXCEL SHEET  ലെ Balance as on 31/03/2017 എന്ന കോളത്തില്‍ ഉള്ളതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. 2017 ഏപ്രില്‍ മാസം മുതല്‍ 2018 മാര്‍ച്ച് മാസം വരെ  കണ്ടിജന്‍റ് ചാര്‍ജ്ജിനത്തില്‍ ‍ചിലവഴിച്ച തുകകളുടെ വിവരങ്ങള്‍ EXCEL SHEET ല്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട് പ്രസ്തുത തുകള്‍ എല്ലാം തന്നെ വ്യക്തമായി പരിശോധിക്കേണ്ടതും കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ സ്കൂളുകള്‍ക്കും ഈ വര്‍ഷം ഫണ്ട് അനുവദിച്ചിരിക്കുന്നത് എന്നുളളത് കൊണ്ട് തന്നെ മേല്‍ വിവരങ്ങളുടെ കൃത്യത കൃത്യമായും ഉറപ്പ് വരുത്തേണ്ടതാണ്. മേല്‍ വിവരങ്ങളില്‍  എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ ആ വിവരം കത്തു മുഖേന ഈ ആഫീസില്‍ 13/08/2018  രാവിലെ 11 മണിക്ക് മുന്‍പായി അറിയിക്കേണ്ടതാണ്. തിരുത്തലുകള്‍ ഒന്നും ആവശ്യമില്ലെങ്കില്‍ ഈ ഇ-മെയിലിനോടൊപ്പമുളള സത്യ പ്രസ്താവന പൂരിപ്പിച്ച് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ഒപ്പിട്ട് ഓഫീസ് സീല്‍ ഉള്‍പ്പെടെ സ്കാന്‍ ചെയ്ത് ഈ ആഫീസിലേയ്ക്ക്  ഇ-മെയില്‍ ചെയ്യേണ്ടതാണ്. 

       

         ചില സ്കൂളുകളില്‍ നിന്നും അക്കൗണ്ട് കീപ്പിംഗ് ചാര്‍ജ്ജ് ഇനത്തില്‍ തുക ഈടാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു പ്രസ്തുത തുക സ്കൂള്‍ അക്കൗണ്ടിലേക്ക് തിരിച്ച് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഏതെങ്കിലും സ്കൂളുകളില്‍ അക്കൗണ്ടിങ് കീപ്പിങ്ങ് ചാര്‍ജ്ജ് തിരികെ ലഭിച്ചിട്ടില്ല എങ്കില്‍ എസ്.ബി.ഐ ജഗതി ശാഖയിലെ ബ്രാഞ്ച് മാനേജരുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ് (ഫോണ്‍ നമ്പര്‍- 0471-2325567).

         ചില സ്കൂളുകളുടെ അക്കൗണ്ടുകളില്‍ പലിശ ഇനത്തില്‍ തുക ലഭിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട് മേല്‍ തുക അടിയന്തിരമായി പിന്‍വലിച്ച് 0202-01-102-92-other receipts എന്ന ശീര്‍ഷകത്തില്‍ അടച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ആവശ്യത്തിനായി സീറോ ബാലന്‍സ് കറണ്ട് അക്കൗണ്ടാണ് സ്കൂളുകള്‍ ഉപയോഗിക്കേണ്ടത്. അല്ലാത്ത തരത്തിലുള്ള അക്കൗണ്ട് ഉപയോഗിക്കുന്ന എല്ലാ സ്കൂള്‍ പ്രഥമാദ്ധ്യാപകരും  നിലവിലെ അക്കൗണ്ട് ക്ലോസ് ചെയ്ത് സീറോ ബാലന്‍സ് കറണ്ട് അക്കൗണ്ട് ആരംഭിച്ച് പ്രസ്തുത അക്കൗണ്ടിലേയ്ക്ക് തുക നിക്ഷേപിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നു.
                                                  സത്യ പ്രസ്താവന
                                                 Excel sheet


Friday 3 August 2018

Most urgent
Budget Proposal 2019-2020
ചുവടെ കൊടുക്കുന്ന പ്രൊഫോര്മ പൂരിപ്പിച്ചു ജൂൺ മാസത്തെ ബിൽ കോപ്പിയോടൊപ്പം എല്ലാ LP/UP സ്കൂളുകളും നാളത്തെ കോൺഫറൻസിൽ കൊണ്ടു വരേണ്ടതാണ് .