EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Tuesday 30 December 2014

Friday 26 December 2014

Kerala Subdisrict School Kalolsavam Appeal

https://sites.google.com/site/aeoktda/APPEAL.jpg?attredirects=0&d=1

രണ്ടാം വോളിയം പുസ്തകങ്ങള്‍ ഇനിയും ലഭിക്കാത്തവര്‍

TEXT BOOK DISTRIBUTION 2014-15  
SECOND VOLUME


രണ്ടാം വോളിയം പുസ്തകങ്ങള്‍ ഇനിയും   ലഭിക്കാത്തവര്‍  താഴെ കാണിച്ചിട്ടുള്ള പ്രോഫോര്‍മയില്‍ വിശദവിവരം 27/12/2014 ന് മുമ്പ് ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ എത്തിക്കേണ്ടതാണ്

PROFORMA 


Wednesday 24 December 2014

Noonmeal Urgent

   Noonmeal Urgent            

School Level Health Data 2014-15 Proforma Should submit on or before 2.1.2015


             

Tuesday 23 December 2014

Snehapoorvam

സ്നേഹപൂര്‍വ്വം പദ്ധതി 2014 - 15





senhapoorvam
The statistics reveals that in Kerala, around 75,000 children below 18 years are living in orphanages. Around 1500 orphanages are functioning in Kerala. Almost 80- 90% of the children in orphanages have families and relatives.
Many orphans and vulnerable children slip further into poverty once the family’s main bread winner stops working or dies. There is nothing more traumatic for a child than to see a parent die. Added to this tragedy is the loss of adult guidance and protection. Children without proper adult care are more likely to be abused & exploited. Children in this category include orphans, abandoned children, children who have lost their parents in war, communal riots, natural disaster, and accidents etc..They are not properly fed; they have no shelter, nutritious food, health care, education or any recreation.. Most of them are facing economic and social exploitation. They are deprived of love and affection of the family and are often unwanted by the family members.

Children are the greatest assets of our nation. Investing in them is investing for a better future for our country & for our world. Considering all the reality of the present situations faced by some children (orphans) in our society, Kerala Government has launched a noble initiative “SNEHAPOORVAM”   as per the G.O (MS) No.36/2012/SWD dated 06/06/12 to provide financial support to orphans who are living in the family, with their relatives, friends, or the support of the community under the Social welfare Department implemented through Social Security Mission. The mission has initiated the project that aims at bringing these children to the main stream of the society.

OBJECTIVES OF THE SCHEME
  • To identify the orphaned children in the community
  • To assess and priorities children in the greatest need
  • To provide social protection to highly vulnerable groups of orphans by strengthening traditional family and community systems for protecting and absorbing orphans
  • To improve the basic education, social integration and nutrition of the most vulnerable groups of orphans towards the levels of other children in the community
  • To encourage the families to live their children within the family set up rather than sending them to orphanages
  • To extend a helping hand to these orphans families by way of providing financial assistance to the education of children.
AMOUNT OF ASSISTANCE
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm
During this year the Government has issued orders to extend the scheme to the beneficiaries who are studying for Degree/professional courses. The rate of assistance per month is Rs. 1000/-.
According to new government order we accept "Snehapoorvam Applications" only through Online method.For more details please mail us to snehapoorvamonline@gmail.com
 
 
 
 
 

Saturday 20 December 2014

Staff Fixation 2014-15 - Deployment of Excess Teachers - LPSA/UPSA

Staff Fixation 2014-15 - Deployment of Excess Teachers - LPSA / UPSA


INSPIRE AWARD 2014 - 15

  INSPIRE AWARD 2014 - 15

                        ALL SCHOOLS ARE HEREBY DIRECTED TO CONDUCT ONE TIME REGISTRATION  FOR INSPIRE AWARD ON THE WEBSITE (www.inspireawards-dst.gov.in) ON OR BEFORE 22.12.2014 .THOSE WHO CONDUCT ONE TIME REGISTRATION MUST NOMINATE THE STUDENTS FOR INSPIRE AWARD SCHEME AND REPORT TO THE DEO OFFICE AFTER COMPLETING THE REGISTRATION .DIRECTIONS FOR ONLINE REGISTRATION ARE GIVEN IN E-MANAGEMENT OF INSPIRE AWARD SCHEME USER MANUAL FOR SCHOOL AUTHORITY ( PAGE NO. 31 ONWARD ). THOSE WHO DIDN'T GET THE USER MANUAL MUST COLLECT IT FROM THE DDE , TVPM.CONSIDER THIS AS MOST URGENT.

USER MANUAL CLICK HERE

CONSIDER THIS AS MOST URGENT

 

Tuesday 16 December 2014

സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് എല്‍.പി./യു.പി./എച്ച്.എസ്./എച്ച്.എസ്.എസ്./വി.&എച്ച്.എസ്.എസ്.സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം 18/12/2014 -ാം തീയതി വ്യാഴായ്ച ഉച്ചയ്ക്ക് 2 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...


സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് എല്‍.പി./യു.പി./എച്ച്.എസ്./എച്ച്.എസ്.എസ്./വി.&എച്ച്.എസ്.എസ്.സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം 18/12/2014 -ാം തീയതി വ്യാഴായ്ച ഉച്ചയ്ക്ക് 2 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്... 
അജണ്ട :- 
1. ജില്ലാ സ്കൂള്‍ കലോല്‍സവം 2014-15
2. രണ്ടാം വോള്യം ടെക്സ്റ്റ്‌ ബുക്കുകള്‍
3. പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് 2013-14
 

TEXT BOOK DISTRIBUTION 2014-15 VOL II

TEXT BOOK DISTRIBUTION 2014-15 VOL II

രണ്ടാം വോള്യം ടെക്സ്റ്റ്‌ ബുക്കുകള്‍ ഇനിയും ലഭിക്കാനുള്ളവര്‍ ഉടനെ നെയ്യാറ്റിന്‍കര ടെക്സ്റ്റ്‌ബുക്ക്‌ ഡിപ്പോയില്‍ നിന്നും സ്വീകരിക്കേണ്ടതാണ്...

Wednesday 10 December 2014

BEST PTA AWARD

BEST PTA AWARD 2014 - 15

             ബെസ്റ്റ് പി.ടി.എ യ്ക്കുള്ള അവാര്‍ഡ് ലഭിച്ച പൂവച്ചല്‍ ഗവ: യു.പി. സ്കൂളിന് കാട്ടാക്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ക്യാഷ് അവാര്‍ഡ് സ്കൂളിലെ ഹെഡ്മിസ്ട്രസിന് നല്‍കി.

Tuesday 2 December 2014

Kalolsavam 2014-15

KATTAKADA SUB DISTRICT SCHOOL KALOLSAVAM 2014 - 15

 




Saturday 29 November 2014

Friday 28 November 2014

Programme Notice

KERALA SCHOOL KALOLSAVAM 2014 - 15
NOTICE DOWNLOAD HERE :- Page 1 | Page 2

Monday 24 November 2014

Noon Meal Urgent

Noon Meal Urgent


Filled in profrma should be submit  on or before 3/12/2014 positively. Belated proforma will not be considered for third allotment 
PROFORMA

ഫോ​​മുകള്‍ പൂരിപ്പിച്ച് 03-12-2014 ന് മുന്‍പായി 
കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്

Sunday 23 November 2014

ഇനി ആവശ്യമുള്ളതും അധികമായി വന്ന രണ്ടാം ഭാഗം പാഠപുസ്തകത്തിന്റെ വിവരം


ഇനി ആവശ്യമുള്ളതും അധികമായി വന്ന രണ്ടാം ഭാഗം പാഠപുസ്തകത്തിന്റെ വിവരം ‌29/11/2014 അഞ്ച് മണിക്ക് മുമ്പ് Online ആയി ചെയ്യുക
https://docs.google.com/spreadsheets/d/1inCf-qPUtm3ZpssHULjdz6KwNITQGOASeknLz6QZX90/edit?usp=sharing_eid

Saturday 22 November 2014

INCOME TAX ( TDS Return File )

INCOME TAX ( TDS Return File )

2013-14 സാമ്പത്തികവര്‍ഷത്തെ അവസാനത്തെ ക്വാര്‍ട്ടറിന്റെ TDS Return ഫയല്‍ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇന്‍കം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്യുക എന്നത്. ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും സാമ്പത്തികവര്‍ഷം കഴിഞ്ഞ് അടുത്ത മെയ്‌ 31 നു മുമ്പായി TDS Certificate അഥവാ Form 16 നല്‍കിയിരിക്കണമെന്നു ഇന്‍കം ടാക്സ് നിയമത്തിലെ Section 203 ല്‍ പറയുന്നു. 2013-14 ല്‍ നിലവില്‍ വന്ന പുതിയ Form 16 ന് രണ്ട് ഭാഗങ്ങളുണ്ട്. Part A യും Part B യും. ഇതില്‍ Part A നിര്‍ബന്ധമായും TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇതിന്റെ കൂടെ Part B കൂടി തയ്യാറാക്കി ജീവനക്കാരന് നല്‍കണം. ഒരു ജീവനക്കാരന് TDS Certificate നല്‍കാതിരുന്നാല്‍ ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ പരമാവധി അയാളില്‍ നിന്നും കുറച്ച ടാക്സ് DDO യില്‍ Penalty ഈടാക്കാമെന്ന് Section 272A(2) ല്‍ പറയുന്നു. Form 16 ന്റെ Part A എങ്ങിനെയാണ് TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ഇതിന് TRACES ല്‍ സ്ഥാപനത്തിന്റെ TAN രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ Username, Password, TAN Number എന്നിവ ഉപയോഗിച്ച് login ചെയ്യാം. (TRACES ല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അതിന് സഹായകമായ പോസ്റ്റിനു ഇവിടെ ക്ളിക്ക് ചെയ്യുക
Login ചെയ്‌താല്‍ ലഭിക്കുന്ന പേജില്‍ "Downloads" ല്‍ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown menu വില്‍ Form 16/16A ല്‍ ക്ളിക്ക് ചെയ്യുക.



Click to enlarge image

അപ്പോള്‍ പുതിയ window തുറക്കും.

സ്ഥാപനത്തിലെ എല്ലാവരുടെയും Form 16 ഡൌണ്‍ലോഡ് ചെയ്യാൻ Bulk PAN Download എന്നതിന് താഴെയുള്ള Financial Year ൽ 2013-14 എന്ന് എന്റർ ചെയ്യുക. എന്നിട്ട് അടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
(എന്നാൽ ഏതാനും പേരുടെ മാത്രം Form 16 ലഭിക്കാൻ Search PAN എന്നതിന് താഴെയുള്ള Financial Year ചേർത്ത് ഓരോരുത്തരുടെ PAN അടിച്ചു ADD ചെയ്ത ശേഷം അതിനടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക)

Click to enlarge image

Form 16 ല്‍ വരേണ്ട DDOയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ പേജില്‍ കാണാം. ഇവയെല്ലാം ശരിയെങ്കില്‍ അതിലുള്ള "Submit" ക്ളിക്ക് ചെയ്യുക. (DDOയെ കുറിച്ചുള്ള വിവരങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താനുണ്ടെങ്കില്‍ "Cancel" ക്ളിക്ക് ചെയ്തു Profile പേജില്‍ പോയി മാറ്റങ്ങള്‍ വരുത്തണം.) ഇതോടെ നാം പുതിയൊരു പേജില്‍ എത്തുന്നു.

Click to enlarge image

ഈ പേജില്‍ പറഞ്ഞിരിക്കുന്ന Financial Year ലെ തന്നിരിക്കുന്ന Quarter ല്‍ ഫയല്‍ ചെയ്ത TDS return ന്റെ 15 അക്ക Provisional Receipt Number (Token Number)കള്ളിയില്‍ ചേര്‍ക്കുക. അതിനു ശേഷം "Please select if the payment was made by book adjustment" എന്നതിന്റെ തുടക്കത്തില്‍ ഉള്ള ബോക്സില്‍ ക്ളിക്ക് ചെയ്ത് tick mark ഇടുക. അതിന് താഴെ ആ Quarterലെ ഏതെങ്കിലും ഒരു മാസം തെരഞ്ഞെടുത്ത് ആ മാസം കുറച്ച ടാക്സും ഏതെങ്കിലും മൂന്ന് ജീവനക്കാരുടെ PAN നമ്പറും അവര്‍ ആ മാസത്തില്‍ അടച്ച ടാക്സും ചേര്‍ക്കേണ്ടതുണ്ട്. "Date on which tax deposited" എന്ന കള്ളിയില്‍ ആ മാസത്തിന്റെ അവസാനദിവസം ചേര്‍ക്കുക. അതിനു താഴെയുള്ള കള്ളികളില്‍ PAN നമ്പറും അവര്‍ കുറച്ച ടാക്സും ചേര്‍ക്കുക. (1000 രൂപയാണ് എങ്കില്‍ 1000.00 എന്ന് ചേര്‍ക്കേണ്ടതുണ്ട്)

Click to enlarge image

തുടര്‍ന്ന് "Proceed" ക്ളിക്ക് ചെയ്യുക. നാം കൊടുത്ത data Traces ലെ ഡാറ്റാബേസുമായി മാച്ച് ചെയ്യുന്നുവെങ്കില്‍ നാം Download Request Confirmation പേജില്‍ എത്തും.

Click to enlarge image

ഇതിലുള്ള Request Number എഴുതി സൂക്ഷിക്കുക. പിന്നീട് Form 16 ഡൌണ്‍ലോഡ് ചെയ്യാന്‍ നാം ഈ നമ്പര്‍ അടിച്ചു കൊടുക്കേണ്ടതുണ്ട്. ഇതോടെ ഫോം 16 നുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു. ഏതാനും മിനിട്ടുകള്‍ക്ക് ശേഷം മാത്രമേ form 16 Available ആവുള്ളൂ. ഇനി നമ്മള്‍ അപേക്ഷിച്ചു കഴിഞ്ഞ Form 16 എങ്ങിനെ ലഭിക്കുമെന്ന് നോക്കാം.
"Downloads" ല്‍ ക്ളിക്ക് ചെയ്താല്‍ വരുന്ന "Requested Downloads" ക്ളിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.

Click to enlarge image

ഇതില്‍ "Search Option 1 " നു താഴെയുള്ള കള്ളിയില്‍ നേരത്തെ എഴുതി സൂക്ഷിച്ച Request Number നല്‍കിയ ശേഷം "Go" ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജ് തുറക്കുന്നു.

Click to enlarge image

താഴെയുള്ള പട്ടികയില്‍ Form 16 ന്റെ Request Number നു നേരെ Status എന്ന കോളത്തില്‍ available എന്നാണ് കാണിക്കുന്നതെങ്കില്‍ Form 16 ഡൌണ്‍ലോഡ് ചെയ്യാന്‍ തയ്യാറായി കഴിഞ്ഞു. (Status കോളത്തില്‍ Submitted എന്നാണ് കാണുന്നതെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും) അതിനു ശേഷം താഴെയുള്ള "HTTP Download" എന്നാ ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതോടെ Form 16 ന്റെ Zipped File download ചെയ്യപ്പെടും.

ഈ zipped file കോപ്പി ചെയ്തു അതേപോലെ desktop ല്‍ paste ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഈ ഫയലില്‍ നിന്നും Form 16 pdf file ആയി ലഭിക്കാന്‍ "TRACES Pdf Generation Utility" TRACES സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇനി അത് എങ്ങിനെയെന്ന് നോക്കാം. Tracesല്‍ login ചെയ്തു Downloads ല്‍ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ "Requested Downloads" ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.

Click to enlarge image

അതില്‍ 'Attention Deductors' എന്നതിന് താഴെ വരിയില്‍ കാണുന്ന 'Click Here' എന്നതില്‍ ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജില്‍ എത്തുന്നു.

Click to enlarge image

ഈ പേജിലുള്ള 'Verification Code' അതിനു താഴെയുള്ള കള്ളിയില്‍ ചേര്‍ത്ത് 'Submit' ക്ളിക്ക് ചെയ്യുക.

Click to enlarge image

അപ്പോള്‍ തുറക്കുന്ന പേജില്‍ TRACES Pdf Converter എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതോടെ TRACES Pdf converter ന്റെ zipped file ഡൌണ്‍ലോഡ് ആവും. കമ്പ്യൂട്ടറിലെ ഒരു ഫോള്‍ഡറിലേക്ക് ഇത് കോപ്പി ചെയ്ത ശേഷം unzip ചെയ്യുക.ഇതിനായി winzip സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യുക. TRACES Pdf Converter പ്രവര്‍ത്തിക്കണമെങ്കില്‍ Java Software ആവശ്യമുണ്ട്. ഇല്ലെങ്കില്‍ അതും ഇന്‍സ്റ്റാള്‍ ചെയ്യണം. Unzip ചെയ്തു ലഭിച്ച TRACES Pdf Converter എന്നാ ഫോള്‍ഡര്‍ തുറക്കുക.
ഈ ഫോള്‍ഡറില്‍ കാണുന്ന Run doubleclick ചെയ്യുക. അപ്പോള്‍ TRACES Pdf Converter open ആവും.
ഇതില്‍ Select Form 16 Zipped File എന്നതിന് നേരെയുള്ള കള്ളിയ്ക്കടുത്തുള്ള "Browse"ല്‍ ക്ളിക്ക് ചെയ്യുക. എന്നിട്ട് നാം നേരത്തെ desktopല്‍ ഇട്ട Form 16ന്റെ zipped file കൊണ്ടുവരിക.
Password for input file നു നേരെ TAN നമ്പര്‍ password ആയി ചേര്‍ക്കുക.
Save to folder എന്നതിന് നേരെ browseല്‍ ക്ളിക്ക് ചെയ്തു എവിടെയാണ് Form 16 save ചെയ്യപ്പെടേണ്ടത് എന്ന് ചേര്‍ക്കുക.
എന്നിട്ട് ഏറ്റവും താഴെയുള്ള "Proceed" ക്ളിക്ക് ചെയ്യുക.

അപ്പോള്‍ തുറക്കുന്ന ഡയലോഗ് ബോക്സില്‍ Do you want to continue without Digital signature എന്നതിന് താഴെ "Yes" ക്ളിക്ക് ചെയ്യുക.
അടുത്ത ബോക്സില്‍ Starts pdf generation എന്നതിന് "OK" ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 1 pdf generated successfully എന്ന message box വന്നാല്‍ Form 16ന്റെ pdf file നേരത്തെ നാം കൊടുത്ത സ്ഥലത്ത് സേവ് ചെയ്തിട്ടുണ്ടാവും.



TAN Registration in TRACES TRACES ല്‍ രജിസ്റ്റെര്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


TRACES ൽ (TDS Reconciliation Analysis and Correction Enabling System)
TAN രജിസ്റ്റർ ചെയ്യുന്ന വിധം 
TRACES -TAN Registration and Login - Helpfile from Traces
  
     ഇൻകം ടാക്സിന്റെ പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് ഓരോ സ്ഥാപനത്തിന്റെയും TAN നമ്പർ TRACES ൽ രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്.  രജിസ്റ്റർ ചെയ്ത ശേഷം അതിൽ നിന്നും Form 16 (Part A) generate ചെയ്ത്, ഡൌണ്‍ലോഡ് ചെയ്യണം. മെയ്‌ 31നകം ഇത് ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കപ്പെട്ട എല്ലാവർക്കും DDO നൽകണം എന്ന് Section 203 പറയുന്നു. 
    
TRACES ൽ TAN രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
STEP 1 
 ചുവടെ കൊടുത്ത പേജ് തുറക്കും. രജിസ്റ്റർ ചെയ്യുന്നതിനുള്ള 5 ഘട്ടങ്ങളിൽ ഒന്നാമത്തെതാണ് ഇത്.
Click to enlarge image
ഇതിൽ TAN നമ്പർ ചേർത്ത ശേഷം അതിൽ കാണുന്ന 'Verification Code' താഴെയുള്ള സെല്ലിൽ ചേർക്കുക.  'Verification Code ' വ്യക്തമാകുന്നില്ലെങ്കിൽ 'Click to refresh image ' ക്ലിക്ക് ചെയ്‌താൽ മതി.  ശേഷം ' proceed ' ക്ലിക്ക് ചെയ്യുക.

STEP 2 
Click to enlarge image
അപ്പോൾ തുറക്കുന്ന ഈ പേജിൽ ഒരു Financial Year ഉം ഒരു Quarter ഉം കാണാം.  ആ ക്വാർട്ടറിന്റെ 15 അക്ക Token No ചേർക്കുക.  അതിനു ശേഷം Part 1 നു താഴെയുള്ള 'Please select if the payment was done by Book Adjustment (For Government Deducters) ന്റെ തുടക്കത്തിലുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് ടിക്ക് മാർക്ക്‌ ഇടുക.
Click to enlarge image
'Date on which Tax Deposited' നു നേരെ ആ ക്വാർട്ടറിലെ ഏതെങ്കിലും ഒരു ചലാൻ (മൂന്ന് പേരുടെ എങ്കിലും ടാക്സ് കുറച്ച മാസം ആവുക. അങ്ങിനെ ഇല്ലെങ്കിൽ രണ്ടോ ഒന്നോ  പേരുടെ ടാക്സ് കുറച്ച മാസം എടുക്കാം ) തെരഞ്ഞെടുത്ത്  ആ മാസത്തിന്റെ അവസാനദിവസം ചേർക്കാം .  അത് അവിടെ ഉദാഹരണത്തിൽ കാണിച്ച പോലെ തന്നെ കൊടുക്കുക.
'Challan Amount' നു നേരെ ആ മാസം ആകെ കുറച്ച ടാക്സ് ചേർക്കുക.  ഇവിടെ 100 രൂപയ്ക്ക് 100.00 എന്ന് ചേർക്കണം.
'PAN as in Statement' എന്നതിന് കീഴെ ഉള്ള മൂന്നു കോളങ്ങളിൽ ആ മാസത്തിൽ ടാക്സ് കുറച്ച മൂന്നു പേരുടെ (മൂന്നു പേർ ഇല്ലെങ്കിൽ ഉള്ളവരുടെ) PAN നമ്പരുകൾ ചേർക്കുക.  
'Total Amount Deposited' എന്നതിന് നേരെ ആ മാസം ഓരോരുത്തരുടെയും പേരില് കുറച്ച ടാക്സ് ചേർക്കുക .  ഇവിടെയും രൂപയും പൈസയും ചേർക്കണം .
അതിനു ശേഷം proceed ക്ലിക്ക് ചെയ്യുക.  രണ്ടാം ഘട്ടത്തിൽ ചേർത്തവ ശരിയെങ്കിൽ അടുത്ത പേജ് തുറക്കുന്നു.
STEP 3 
Category of Deductor ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ നിന്നും സെലക്ട്‌ ചെയ്യുക.  
PAN of Authorised Person എന്നയിടത്ത് DDO യുടെ PAN നമ്പർ ചേർക്കുക .
DOD of the Authorised Person ന് നേരെ DDO യുടെ ജനനതിയ്യതി ഉദാഹരണത്തിൽ കൊടുത്ത രൂപത്തിൽ എന്റർ ചെയ്യുക.  ഇത് ചേർത്താൽ DDO യുടെ പേരും പിതാവിന്റെ  പേരും generate ചെയ്യപ്പെടും.
'Are you an Employee of the Deductor' -എന്നയിടത്ത് yes ക്ലിക്ക് ചെയ്യാം.
അഡ്രസ്‌ ചേർക്കുന്നതിനായി 'Same as in TAN Master' എന്നതിന് തുടക്കത്തിലുള്ള ബോക്സ്‌ ടിക്ക് ചെയ്‌താൽ TAN രജിസ്റ്റർ ചെയ്യുമ്പോൾ നല്കിയ അഡ്രസ്സും   'Same as in Last Statement' നു തുടക്കത്തിൽ ഉള്ള ബോക്സ്‌ ടിക്ക് ചെയ്‌താൽ അവസാനം കൊടുത്ത TDS Statement ൽ  കൊടുത്ത അഡ്രസ്‌ ഉം കോളങ്ങളിൽ നിറയും.
Communication Details നൽകാൻ  'Same as in TAN Master' അല്ലെങ്കിൽ  'Same as in Last Statement' ക്ലിക്ക് ചെയ്യാം.  
തുടർന്നു ഫോണ്‍ നമ്പർ, മൊബൈൽ നമ്പർ, E Mail അഡ്രസ്‌ എന്നിവ നല്കാം.  ചുവപ്പ് കുത്തുള്ള കോളങ്ങൾ നിർബന്ധമായും ചേർക്കേണ്ടവയാണ്.  E  Mail, mobile എന്നിവയിലേക്ക് വരുന്ന Verification Code , Link എന്നിവ അവസാനഘട്ടത്തിൽ ആവശ്യമുള്ളത്കൊണ്ട് അവ കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക.
തുടർന്ന് Next ക്ലിക്ക് ചെയ്‌താൽ നാലാമത്തെ ഘട്ടത്തിൽ എത്താം.
STEP 4 
ഇതിൽ TRACES ൽ ലോഗിൻ ചെയ്യാനുള്ള User ID, Password എന്നിവ ഉണ്ടാക്കി നൽകണം.  ഒരു User ID കണ്ടെത്തി എന്റർ ചെയ്തു Check Availability ക്ലിക്ക് ചെയ്തു അത് ലഭ്യമാണോ എന്ന് പരിശോധിക്കുക.
Password ന്  നേരെയുള്ള ചോദ്യചിൻഹത്തിൽ ക്ലിക്ക് ചെയ്തു അതിൽ ഉള്ള നിർദേശപ്രകാരം പാസ്സ്‌വേർഡ്‌ തയ്യാറാക്കി രണ്ട് ഇടത്തും എന്റർ ചെയ്യുക.  എന്നിട്ട് Create Account ക്ലിക്ക് ചെയ്യുക.  ഇതോടെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്നു.
STEP 5 
ഇപ്പോൾ തുറക്കുന്ന പേജിൽ നാം ഇത് വരെ ചേർത്തിയ കാര്യങ്ങൾ കാണാം.  ഇവയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനുണ്ടെങ്കിൽ Edit ക്ലിക്ക് ചെയ്തു മാറ്റങ്ങൾ വരുത്താം. അപ്പോൾ നാം മൂന്നാം ഘട്ടത്തിലേക്ക് തിരിച്ചുപോകും.  മാറ്റങ്ങളൊന്നും വരുത്താനില്ലെങ്കിൽ Confirm ക്ലിക്ക് ചെയ്യുക.  
അപ്പോൾ Registration Request successfully submitted എന്ന് കാണിക്കുന്ന പേജ് തുറക്കും.  അതിൽ കാണുന്ന Activation link to activate account  നു നേരെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 
അപ്പോൾ താഴെ കാണുന്ന പേജ് തുറക്കും 
Click to enlarge image
ഈ പേജിൽ  code sent through mail എന്നിടത്ത്  E Mail ൽ വന്ന Activation Code 1 കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക.  Code sent through SMS എന്നിടത്ത് മൊബൈലിൽ SMS ആയി വന്ന Activation Code 2 എന്റർ ചെയ്യുക.  തുടർന്ന് submit ക്ലിക്ക് ചെയ്യുക.   ഇതോടെ Registration പൂർത്തിയാവുന്നു.
ഇനി ligin പേജ് തുറന്ന് ലോഗിൻ ചെയ്യാം.
E -Filing എങ്ങനെ  ചെയ്യാം 
സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ത്തന്നെ ആ സാമ്പത്തിക വര്‍ഷത്തിനൊടുവില്‍ ഓരോ വ്യക്തിയും അടക്കേണ്ട ആകെ ഇന്‍കംടാക്സ് എത്രയാണെന്ന് ഊഹിച്ച് കണക്കാക്കി 12 കൊണ്ട് ഹരിച്ച് ഏപ്രില്‍ മുതലുള്ള ഓരോ മാസവും ഇന്‍കംടാക്സ് ടി.ഡി.എസ് അടക്കാറുണ്ടല്ലോ. ഇത്തരത്തില്‍ ഓരോ ജീവനക്കാരന്റേയും വരുമാനത്തില്‍ നിന്ന് ടി.ഡി.എസ് പിടിച്ച് ഇന്‍കംടാക്സായി അടക്കേണ്ട ചുമതലയും അതിന്റെ കണക്കുകള്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും Q1, Q2, Q3, Q4 എന്ന പേരില്‍ സ്ഥാപനത്തിന്റെ പേരില്‍ സമര്‍പ്പിക്കേണ്ടതിന്റേയും ഫോം-16 ജീവനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തു നല്‍കേണ്ടതിന്റേയും പൂര്‍ണ ചുമതല സ്ഥാപനമേലധികാരിക്കാണ്. ബാക്കിയുള്ള ചുമതലകളെല്ലാം അതത് ജീവനക്കാര്‍ക്കാണ്. സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതിന്റേയും ജൂലൈ മാസത്തോടെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിന്റേയും പൂര്‍ണചുമതലയെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. ഒരു സാമ്പത്തിക വര്‍ഷമെന്നാല്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണല്ലോ. ആദായനികുതി അടക്കുന്ന ഫെബ്രുവരി അവസാനമെത്തുമ്പോഴോ, അതുവരെയുള്ള കണക്കുകള്‍ നമ്മുടെ കയ്യിലുണ്ടാകുമെങ്കിലും മാര്‍ച്ച് മാസത്തെ ശമ്പളം ലഭിക്കാത്തതിനാല്‍ നമുക്ക് അത് ഊഹിച്ചെഴുതുകയേ നിവര്‍ത്തിയുള്ളു. അപ്രകാരം മാര്‍ച്ച് മാസത്തെ ശമ്പളം ഊഹിച്ചെഴുതി നികുതി കണക്കാക്കി അടച്ച് ഫെബ്രുവരി മാസത്തെ ബില്ലിനോടൊപ്പം സ്റ്റേറ്റ്മെന്റു തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടാകും നമ്മള്‍. പിന്നെന്താണ് ഇ-ഫയലിങ്? ഫെബ്രുവരിയില്‍ ഊഹിച്ചെഴുതിയ മാര്‍ച്ചിലെ വരുമാനത്തേക്കുറിച്ച് ഏപ്രില്‍ മാസം ആകുമ്പോഴേക്കും കൃത്യമായ കണക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ടാകും. ഇനിയിപ്പോള്‍ ഓരോ വ്യക്തിക്കും 2013-2014 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെക്കുറിച്ചുള്ള അണുവിട തെറ്റാതെ കൃത്യമായ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ഉത്തരവാദിത്വമുണ്ട്. നികുതിദായകരായ വ്യക്തികള്‍ക്ക് 2013-14 സാമ്പത്തികവര്‍ഷത്തെ Income Tax Return സമര്‍പ്പിക്കാനുള്ള സമയപരിധി 2014 ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകള്‍ക്ക് മുമ്പുള്ള വരുമാനം 2 ലക്ഷത്തില്‍ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം. Total Assessable Income 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1) ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing നടത്തണം എന്ന് നിര്‍ബന്ധമുണ്ട്. ഇ-ഫയലിങ് നടത്തേണ്ടത് എപ്രകാരമെന്നതിനെക്കുറിച്ച് സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം എരമംഗലം കെ.സി.എ.എല്‍.പി സ്ക്കൂളിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാര്‍ തയ്യാറാക്കിയ ലേഖനം ചുവടെ കാണാം.

ഇ-ഫയലിങ് നടത്താനായി കൈവശം വേണ്ട രേഖകള്‍

  1. പാന്‍കാര്‍ഡ് നമ്പര്‍, ജനനത്തീയതി
  2. മെസ്സേജ് സ്വീകരിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍
  3. ഒരു ഇ-മെയില്‍ അക്കൗണ്ട്
  4. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആ ബ്രാഞ്ചിന്റെ IFSC Codeഉം
    (CLICK HERE for find the IFSC code of your Branch)
  5. ഇന്‍കംടാക്സ് സര്‍ക്കിള്‍ (ഇത് കണ്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)
  6. Form 16 (വരുമാനത്തിലോ ടാക്സിലോ മാറ്റമുണ്ടായിട്ടില്ലെങ്കില്‍ ഫെബ്രുവരിയില്‍ ശമ്പളബില്ലിനോടൊപ്പം സമര്‍പ്പിച്ച ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ് ആയാലും മതി)

ഡാറ്റാ എന്‍ട്രി എളുപ്പമാക്കാന്‍ ഒരു ഫോറം
ഈ ഡാറ്റാ എന്‍ട്രി ഫോറം ഡൗണ്‍ലോഡ് ചെയ്ത് അതില്‍ വിവരങ്ങളെല്ലാം എഴുതി തയ്യാറാക്കി വച്ചാല്‍ വെറും പത്തു മിനിറ്റ് കൊണ്ട് നമുക്ക് ഇ-ഫയലിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കാം. ഇതിലെ മിക്കവാറും വിവരങ്ങള്‍ ഡി.ഡി.ഒ ഓരോ എംപ്ലോയിക്കും ഡൗണ്‍ലോഡ് ചെയ്ത് തരുന്ന ഫോറം 16 ല്‍ ഉള്ളവയാണ്. ഫോറം 16 ഡൌണ്‍ലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു പോസ്റ്റ് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഫോറം 16നും ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനോടൊപ്പം സമര്‍പ്പിക്കുന്ന ഓരോ വ്യക്തിയുടേയും ടാക്സ് സ്റ്റേറ്റ്മെന്റും തമ്മില്‍ സാധാരണ നിലയില്‍ വ്യത്യാസം ഉണ്ടാവാറില്ല. അത്തരത്തില്‍ ഉള്ളവര്‍ക്ക് ഫോറം 16 ഇല്ലെങ്കിലും ടാക്സ് സ്റ്റേറ്റ്മെന്റിന്റെ കോപ്പി ഉപയോഗിച്ച് ഇ-ഫയലിങ് നടത്താവുന്നതേയുള്ളു.

E Filing നടത്താനുള്ള പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക. Income Tax Departmentന്‍റെ E Filing സൈറ്റില്‍ PAN രജിസ്റ്റര്‍ ചെയ്ത ശേഷമാണ് E Filing നടത്തേണ്ടത്. മുന്‍വര്‍ഷം E Filing നടത്തിയിട്ടുണ്ടെങ്കില്‍ അന്ന് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഉള്ള UserID യും Password ഉം ഉപയോഗിച്ചാണ് ഈ വര്‍ഷവും E-Filing ചെയ്യേണ്ടത്.

ആദ്യമായി E-Filing സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്
പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ "New to E Filing" എന്നതിന് താഴെയുള്ള "Register Yourself" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click on the image to enlarge

അപ്പോള്‍ തുറക്കുന്ന Registration Formല്‍ 'Select User Type' എന്നതിന് കീഴെയുള്ള "Individual"ന് തൊട്ടു മുമ്പുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താഴെയുള്ള Continue ക്ലിക്ക് ചെയ്യുക.
Click on the image to enlarge

അടുത്ത പേജില്‍ PAN നമ്പര്‍, Surname, Date of birth, E mail ID, Mobile Number എന്നിവ ചേര്‍ക്കുക. നക്ഷത്രചിഹ്നമുള്ള ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്. തുടര്‍ന്നു Continue ക്ലിക്ക് ചെയ്യുക. (Surname കൃത്യമായി അറിയാന്‍ ഈ ലിങ്കില്‍ PAN നമ്പര്‍ ചേര്‍ത്ത് കണ്ടുപിടിക്കാം. CLICK HERE.) കൃത്യമായ വിവരങ്ങള്‍ ചേര്‍ത്താല്‍ Registration Form ലഭിക്കും.

User ID യായി PAN നമ്പര്‍ വന്നിരിക്കുന്നത് കാണാം. താഴെയുള്ള നക്ഷത്രചിഹ്നമുള്ള കള്ളികള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവയാണ്.
  1. Password - ഇതില്‍ ഇംഗ്ലീഷ് ചെറിയ അക്ഷരവും വലിയ അക്ഷരവും അക്കവും special character ഉം ഉണ്ടാവണം. 8 മുതല്‍ 14 വരെ സ്ഥാനങ്ങള്‍ ഉണ്ടാവണം.
  2. Confirm Password - password വീണ്ടും അടിക്കുക.
  3. അതിനു താഴെയുള്ള primary, secondary ചോദ്യോത്തരങ്ങള്‍ ചേര്‍ക്കുക.
  4. Mobile number, E Mail ID എന്നിവ ചേര്‍ക്കുക.
  5. Current Addressല്‍ നക്ഷത്രചിഹ്നമുള്ള എല്ലാ കളങ്ങളും പൂരിപ്പിക്കുക.
  6. പ്രത്യേകരീതിയില്‍ എഴുതിയിട്ടുള്ള കോഡിലെ (Capcha Code) അക്കങ്ങള്‍ താഴെ ചേര്‍ത്ത് "Submit" ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ മുകളില്‍ നല്‍കിയ മെയിലിലേക്ക് ഒരു mail വന്നിരിക്കും. Primary Email ആയി നല്‍കിയ mail തുറക്കുക. അതില്‍ DONOTREPLY@incometaxindiaefiling.gov.in ല്‍ നിന്നുള്ള mail തുറന്ന് അതില്‍ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും. ഇതേ സമയം തന്നെ മൊബൈലിലും ഒരു PIN നമ്പര്‍ മെസ്സേജായി വന്നിട്ടുണ്ടാകും.
മൊബൈലില്‍ വന്ന മെസ്സേജ് തുറന്ന് അതില്‍ വന്നിരിക്കുന്ന PIN Number ഈ പേജില്‍ അടിച്ചു കൊടുത്ത് 'Submit' ക്ലിക്ക് ചെയ്യുക. The User ID is successfully activated എന്ന് കാണിക്കുന്ന പേജ് തുറക്കും. ഇതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. അതിനു താഴെയുള്ള click here to login ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് login ചെയ്യാം.

(പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ചുവടെയുള്ള ഭാഗം വിട്ടുകളഞ്ഞ് ഇപ്പോള്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും കഴിഞ്ഞ വര്‍ഷം തന്നെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇ-ഫയലിങ് നടത്താം എന്ന ഭാഗം മുതല്‍ തുടര്‍ന്നു വായിക്കുക.)

കഴിഞ്ഞ വര്‍ഷം E Filingനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക്
കഴിഞ്ഞ എതെങ്കിലും വര്‍ഷം E Filing നടത്തിയിട്ടുണ്ടെങ്കില്‍ അന്ന് E-Filing ചെയ്യുന്നതിന് വേണ്ടിയുള്ള രജിസ്ട്രെഷന്‍ നടത്തിയിരിക്കും. അന്ന് ഉള്ള User ID(PAN Number), password, Date of birth എന്നിവ ഉപയോഗിച്ച് ഈ വര്‍ഷവും ഇ ഫയലിംഗ് നടത്താം. (TRACESല്‍ PAN രജിസ്റ്റര്‍ ചെയ്തതും ഇതും വ്യത്യസ്തമാണെന്ന് ഓര്‍ക്കുമല്ലോ.) അതിനായി E Filing Portalന്റെ മെയിന്‍ പേജില്‍ 'Registered User' എന്നതിന് താഴെയുള്ള 'Login Here' ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ UserID, Date of birth, Password എന്നിവ ചേര്‍ത്ത് 'Login' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ Contact Details അപ്ഡേറ്റ് ചെയ്യാനായി പുതിയൊരു വിന്‍ഡോ തുറക്കുന്നു. അതില്‍ Primary Contact ന് കീഴെ ശരിയായ Mobile Number, E mail ID എന്നിവ ആണോ ഉള്ളതെന്ന് പരിശോധിക്കുക. തെറ്റുണ്ടെങ്കില്‍ തിരുത്തുക. 'Continue ' ക്ലിക്ക് ചെയ്യുക. ചേര്‍ത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ ഒരു dialogue box വരും അതിലും "Continue" ക്ലിക്ക് ചെയ്യുക.
ഇതോടെ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു PIN Number മെസ്സേജ് ആയി വന്നിരിക്കും. ആ നമ്പര്‍ 'Mobile PIN' എന്നതിന് നേരെ ചേര്‍ക്കുക. ഇതോടൊപ്പം Primary Contact ല്‍ നല്‍കിയ E mail ലേക്ക് ഒരു മെയിലും വന്നിട്ടുണ്ടാവും. Mail തുറന്ന് അതില്‍ വന്ന PIN നമ്പര്‍ E mail PIN ന് നേരെ ചേര്‍ത്തി 'Confirm' ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന 'Successfully updated Contact Details' എന്ന മെസ്സേജ് ബോക്സില്‍ 'Continue' ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് നമുക്ക് ലോഗിന്‍ ചെയ്യാം. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഒരുപോലെ തന്നെ.

ഇപ്പോള്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തവര്‍ക്കും കഴിഞ്ഞ വര്‍ഷം തന്നെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇ-ഫയലിങ് നടത്താം
നേരത്തേ ഇ-ഫയലിങ്ങ് സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കും ഇപ്പോള്‍ തൊട്ടുമുകളില്‍ പറഞ്ഞതു പോലെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഇനിയുള്ള ഭാഗം മുതല്‍ പൊതുവാണ്. ഇതായത് ഇതിനു മുമ്പ് നമ്മള്‍ ചെയ്തത് ഈ സൈറ്റില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുകയാണ്. ഇനി മുതലുള്ള പ്രവര്‍ത്തിയാണ് ഇ-ഫയലിങ് എന്ന് അറിയപ്പെടുന്നത്.
login ചെയ്തു കഴിഞ്ഞാല്‍ വരുന്ന ആദ്യ പേജില്‍ User ID, Password, Date of birth എന്നിവ ചേര്‍ത്ത് "Login" ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യാം.
അതില്‍ കാണുന്ന 'e File' ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ 'Prepare and submit online ITR' ക്ലിക്ക് ചെയ്യുക.
  1. ITR form Name ന് ITR 1 സെലക്ട്‌ ചെയ്യുക.
  2. Assessment Year 2014-15 സെലക്ട്‌ ചെയ്യുക.
  3. Prefill address with എന്നതിന് From PAN database സെലക്ട്‌ ചെയ്ത് 'Submit' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന പേജില്‍ Instructions, Personal information, Income Details, Tax Details, Tax paid and Verification, 80G എന്നിങ്ങനെ 6 ടാബുകള്‍ കാണാം.
Click on the image to enlarge.
ഇവയില്‍ Personal Information മുതല്‍ Tax paid and Verification വരെയുള്ള ടാബുകളില്‍ നമുക്ക് വിവരങ്ങള്‍ ചേര്‍ക്കാനുണ്ട്.

Tab 1 : Instructions
ഇപ്പോള്‍ തുറന്നിരിക്കുന്ന instructions ല്‍ നമുക്ക് ഏതാനും നിര്‍ദേശങ്ങള്‍ കാണാം. വിവരങ്ങള്‍ ചേര്‍ക്കുന്ന അവസരത്തില്‍ "back" ക്ലിക്ക് ചെയ്യുകയോ backspace ബട്ടണ്‍ അമര്‍ത്തുകയോ ചെയ്‌താല്‍ നാം logout ചെയ്യപ്പെടും. Grey കളറിലുള്ള സെല്ലുകളില്‍ ഒന്നും രേഖപ്പെടുത്തേണ്ടതില്ല. വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ ഇടയില്‍ "Save Draft" ബട്ടണില്‍ ക്ലിക്ക് ചെയ്തു അത് വരെ ചേര്‍ത്ത വിവരങ്ങള്‍ save ചെയ്യുന്നത് നല്ലതാണ്.

Tab 2 : Personal Information
Data enter ചെയ്യുന്നതിനായി ആദ്യം Personal Information ടാബ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന ടാബില്‍ മിക്കവാറും സെല്ലുകളില്‍ Data ഉണ്ടായിരിക്കും. നക്ഷത്രചിഹ്നമുള്ള ഏതെങ്കിലും സെല്ലില്‍ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ ചേര്‍ക്കണം. ഏതെങ്കിലും data മാറ്റാനുണ്ടെങ്കില്‍ അവ മാറ്റുകയും ആവാം. E mail , mobile number എന്നിവ കൃത്യമായി നല്‍കുക. Income Tax Ward/Circle എന്ന സെല്ലില്‍ വീട് സ്ഥിതി ചെയ്യുന്ന ഇന്‍കംടാക്സ് വാര്‍ഡിന്‍റെ നമ്പര്‍ ആണ് ചേര്‍ക്കേണ്ടത്. Ward/Circle അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  1. E Mail Address, Mobile Number എന്നിവ അതിനായുള്ള കള്ളികളില്‍ ചേര്‍ക്കുക.
  2. Employer Category യില്‍ Government എന്ന് സെലക്ട്‌ ചെയ്യാം.
  3. Filing Status ല്‍ ടാക്സ് അടച്ചത് തിരിച്ചു കിട്ടാനോ ഇനിയും അടയ്ക്കാനോ ഇല്ലെങ്കില്‍ Nil Tax Balance എന്നത് സെലക്ട്‌ ചെയ്യാം. അടച്ച Tax തിരിച്ചു കിട്ടാനുണ്ടെങ്കില്‍ Tax Refundable സെലക്ട്‌ ചെയ്യുക.
  4. Residential Status എന്നിടത്ത് Resident ആണ് വേണ്ടത്.
  5. Return filed under section.. എന്നതിന് ചുവടെ സമയപരിധിക്കുള്ളിലാണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ "On or before due date" എന്ന് തെരഞ്ഞെടുക്കുക.
  6. Whether original or Revised Return എന്നതിന് Original ആവും ഉള്ളത്.
  7. Whether person governed by Portuguese Civil Code എന്നിടത്ത് No ചേര്‍ക്കുക.
  8. ഇത്രയും ചേര്‍ത്തു കഴിഞ്ഞാല്‍ Save Draft ക്ലിക്ക് ചെയ്ത്‌ അത് വരെ ചേര്‍ത്ത data save ചെയ്യാം.

Tab 3 : Income Details
Income Details ടാബ് ക്ലിക്ക് ചെയ്‌താല്‍ പുതിയ ഫോം ലഭിക്കും.
  • Income from Salary/Pension എന്നതിന് നേരെ Form16 അല്ലെങ്കില്‍ Statementല്‍ Professional Tax കുറച്ച ശേഷം ഉള്ള സംഖ്യ ചേര്‍ക്കുക.
  • Income from one house property എന്നതിന് നേരെ Housing loan interest മൈനസ് ചിഹ്നം ചേര്‍ത്ത് നല്‍കുക.
  • Type of House Property യില്‍ Self Occupied സെലക്ട്‌ ചെയ്യുക.
  • Deductions under Chapter VI A എന്നതിന് ചുവടെ 80C മുതലുള്ള ഓരോ Deductionഉം എത്രയെന്നു ചേര്‍ക്കുക.
  • Relief u/s 89A എന്നയിടത്ത് 10E ഫോം ഉപയോഗിച്ച് കിഴിവ് നേടിയെങ്കില്‍ അത് ചേര്‍ക്കുക.
  • അതോടെ ആ പേജിന്‍റെ താഴെ അടയ്ക്കെണ്ടതായ ടാക്സ് എത്രയെന്നു കണക്കാക്കപ്പെട്ടിട്ടുണ്ടാവും. (Interest u/s 234 കോളത്തില്‍ ഏതെങ്കിലും സംഖ്യ കാണുന്നുണ്ടെങ്കില്‍ അത് Tax Details എന്ന ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതോടെ മാറിയേക്കും.) ഇനി അടുത്ത ടാബ് ആയ Tax Details ക്ലിക്ക് ചെയ്യാം.

Tab 4 : Tax Details
ഈ പേജില്‍ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സിന്‍റെ കണക്ക് ആണ് നമുക്ക് നല്‍കുവാനുള്ളത്‌. ഇതില്‍ Sch TDS1 എന്ന ഒന്നാമത്തെ പട്ടികയില്‍ ആണ് വിവരങ്ങള്‍ ചേര്‍ക്കേണ്ടത്.
  • Tax Deduction account Number എന്ന കോളത്തില്‍ ശമ്പളം ലഭിച്ച സ്ഥാപനത്തിന്‍റെ TAN നമ്പര്‍ നല്‍കുക.
  • Name of Employer സ്ഥാപനത്തിന്‍റെ പേര് ചേര്‍ക്കുക.
  • Income under Salary എന്നിടത്ത് Income Details എന്ന പേജില്‍ ഒന്നാമതായി കാണിച്ച (Income from Salary) സംഖ്യ ചേര്‍ക്കുക.
  • Tax Deducted എന്നിടത്ത് ആ സ്ഥാപനത്തില്‍ നിന്ന് ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്സ് ചേര്‍ക്കുക. Traces ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കിട്ടിയ Form 16 (Part A) യില്‍ ഉള്ള സംഖ്യ തന്നെ ആണോ ഇത് എന്ന് പരിശോധിക്കുക.
രണ്ടാമതൊരു സ്ഥാപനത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ തൊട്ടു താഴെയുള്ള "ADD" ക്ലിക്ക് ചെയ്ത് ഒരു വരി കൂടി ചേര്‍ത്ത് അവിടെ ആ സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ക്കണം. ഇനി Save Draft ക്ലിക്ക് ചെയ്ത് അതുവരെയുള്ള വിവരങ്ങള്‍ save ചെയ്യാം. ശേഷം Tax paid and Verification എന്ന ടാബ് ക്ലിക്ക് ചെയ്തു തുറക്കാം.

Tab 5 : Tax paid and Verification
  • D15-Total TDS Claimed എന്ന കോളത്തില്‍ ആകെ ശമ്പളത്തില്‍ നിന്നും കുറച്ച ടാക്സ് വന്നിരിക്കും.
  • D19-Account Number - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം. അടച്ച ടാക്സ് തിരിച്ചുകിട്ടാനുണ്ടെങ്കിലും ഇല്ലെങ്കിലും.
  • D20-Type of Account - ഏതു തരം Account ആണെന്ന് സെലക്ട്‌ ചെയ്യുക.
  • D21- IFSC Code- ബാങ്കിന്‍റെ IFSC കോഡ് ചേര്‍ക്കണം. അറിയില്ലെങ്കില്‍ കണ്ടുപിടിക്കാം. CLICK HERE

Tab 6 : 80G
80G പ്രകാരം ക്ലെയിം ചെയ്തിട്ടുള്ള കിഴിവുകളുടെ വിവരങ്ങളെല്ലാം ഇവിടെ ചേര്‍ക്കുക. സാധാരണ നിലയില്‍ ഇവിടെ അധികം പേര്‍ക്കും എന്‍ട്രി ചെയ്യാനൊന്നും ഉണ്ടാകില്ല.

ഇനി Save Draft ക്ലിക്ക് ചെയ്ത് save ചെയ്ത ശേഷം ഇതു വരെ ചേര്‍ത്തിയ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്നും ഒന്നും വിട്ടുപോയിട്ടില്ലെന്നും ഉറപ്പു വരുത്തിയ ശേഷം "Submit" ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ഡയലോഗ്‌ ബോക്സ്‌ തുറക്കും. അതില്‍ "OK" ക്ലിക്ക് ചെയ്യുക. റിട്ടേണ്‍ വിജയകരമായി ഫയല്‍ ചെയ്തു എന്ന് കാണിക്കുന്ന പുതിയ പേജ് അപ്പോള്‍ തുറക്കും. എന്നാല്‍ E Filing ന്‍റെ ഒന്നാം ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഇനി ഡൌണ്‍ലോഡ് ചെയ്തു എടുക്കുന്ന ITR V ഒപ്പിട്ടു Income Tax Department ലേക്ക് അയയ്ക്കുമ്പോള്‍ മാത്രമേ E Filing പൂര്‍ത്തിയാവുന്നുള്ളൂ.

ITR V ഡൗണ്‍ലോഡ് ചെയ്തെടുക്കാം
അതില്‍ ചുവന്ന അക്ഷരത്തില്‍ കാണുന്ന "Click Here" to download ITR V ക്ലിക്ക് ചെയ്‌താല്‍ ITR V അതായത് Acknowledgement ഡൌണ്‍ലോഡ് ചെയ്യപ്പെടും. (നമ്മള്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ ഐഡിയിലേക്കും ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മെയില്‍ വന്നിട്ടുണ്ടാകും.) ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന PDF ഫയല്‍ ആയുള്ള ITR V ഓപ്പണ്‍ ചെയ്യാന്‍ password ആവശ്യമായി വരും. Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേര്‍ഡ്‌.) ഇത് പരിശോധിച്ച് ഒപ്പിട്ട് 120 ദിവസത്തിനുള്ളില്‍ ലഭിക്കത്തക്ക വിധം താഴെയുള്ള അഡ്രസ്സിലേക്ക് ഓര്‍ഡിനറി പോസ്റ്റ്‌ ആയോ സ്പീഡ് പോസ്റ്റ്‌ ആയോ അയയ്ക്കണം. ഇത് എത്തിക്കഴിഞ്ഞ ശേഷമേ നമ്മുടെ റിട്ടേണ്‍ പ്രോസസ്സ് ചെയ്യപ്പെടുകയുള്ളൂ. വിലാസം - Income Tax Department- CPC, Post Bag No. 1, Electronic City Post Office, Bangalore- 560100, Karnataka. അയയ്ക്കുന്ന ITR V ല്‍ ഒപ്പിടാന്‍ മറക്കരുത്. ഒപ്പില്ലാത്തവ സ്വീകരിക്കപ്പെടില്ല. ഒരു സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടേയും ITR Vകള്‍
ഒരു കവറിലിട്ട് അയക്കുകയുമാകാം.
E-Filingല്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍
ഇ-ഫയലിങ്ങിനിടെ സബ്മിറ്റ് ചെയ്ത ഇ-റിട്ടേണില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ വിഷമിക്കേണ്ടതില്ല. മുകളില്‍ പറഞ്ഞ അതേ സ്റ്റെപ്പുകള്‍ പ്രകാരം കൃത്യമായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഒരിക്കല്‍ കൂടി റിട്ടേണ്‍ സമര്‍പ്പിക്കാം. ഇപ്രകാരം രണ്ടാംവട്ടം ഇ-ഫയലിങ് നടത്തുകയാണെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ രണ്ടാമത്തെ ടാബായ Personal Informationല്‍ Filing Status എന്നതിനു താഴെ കീഴില്‍ A21 എന്ന കോളമായ Return filed under section[Pl see Form Instruction] എന്ന കോളത്തിന് നേരെ Revised 139(5) എന്ന് സെലക്ട് ചെയ്യണം. തുടര്‍ന്ന് സ്റ്റെപ്പുകളെല്ലാം പൂര്‍ത്തിയാക്കി സബ്മിറ്റ് ചെയ്ത് ലഭിക്കുന്ന ITR-V മാത്രം മേല്‍പ്പറഞ്ഞ ബാംഗ്ലൂര്‍ വിലാസത്തിലേക്ക് അയച്ചാല്‍ മതി. ആദ്യത്തേത് അയക്കേണ്ടതില്ല.