EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday, 6 July 2015

OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം.

OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം.

              വര്‍ഷം മുതല്‍ OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം. OEC വിദ്യാര്‍ഥികള്‍ക്ക് മുറമെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും വിദ്യാഭ്യാസാനുകൂല്യത്തിനായി അനുവദിച്ച മറ്റ് വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ( OEC വിഭാഗങ്ങളുടെയും വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള മറ്റ് വിഭാഗക്കാരുടെയും പട്ടിക ചുവടെ). 
പ്രധാനനിര്‍ദ്ദേശങ്ങള്‍
  1. ഓണ്‍ലൈന്‍ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജം.(ലിങ്ക് ചുവടെ) സമ്പൂര്‍ണ്ണയുടെ Username, Password ഇവ നല്‍കുക.
  2. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക
  3. OEC വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും 6ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള ആനുകൂല്യത്തിനര്‍തയുള്ള മറ്റ് 30 വിഭാഗങ്ങളും(പട്ടിക ചുവടെ)
  4. ഗ്രാന്റ് തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്കായിരിക്കും എത്തുക
  5. രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 30-നകം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
  6. വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമെങ്കില്‍ മാത്രം ചുവടെയുള്ള മാതൃകയില്‍ അപേക്ഷ സ്വീകരിക്കാം
  7. ജാതി വിവരം സംബന്ധിച്ച് സംശയമുള്ളവരുടെ മാത്രം ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതി
  8. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും അവ ലഭ്യമെങ്കില്‍  ഉള്‍പ്പെടുത്തുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രയോജനപ്പെടും.
  9. സ്കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കൃത്യമായിരിക്കണം. (OBC പ്രീമെട്രിക്കിന്റേതായാലും മതി)
  10. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, ഫീസ് റീ ഇംപേഴ്സ്മെന്റ് എന്നിവ സ്ഥാപനമേധാവിയുടെ അക്കൗണ്ടിലേക്ക്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന AEO/DEOക്ക് Forward ചെയ്യണം
  11. ലംപ്സംഗ്രാന്റ് തുക :LP-Rs.250 , UP-Rs.500, HS-Rs.750 ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ഇതിന്റെ 50% മാത്രം