EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday, 2 May 2015

ടെക്സ്റ്റ് ബുക്ക് 2015 -16

ടെക്സ്റ്റ് ബുക്ക് 2015 -16


  ഓരോ സ്‌കൂളും ഓണ്‍ലൈനായി സമര്‍പ്പിച്ചിരിക്കുന്ന ടെക്സ്റ്റ് ബുക്ക് ഇന്റന്റിന്റെ പ്രിന്റൗട്ട് എടുത്ത് പരിശോധിച്ച് പാഠപുസ്തകങ്ങളുടെ എണ്ണം ഉള്‍പ്പെടെ ഏതെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അത് രേഖപ്പെടുത്തി സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ ഒപ്പും സ്‌കൂള്‍ സീലോടും കൂടി മെയ് 4 ന് ഉച്ചയ്ക്ക് 2 മണിക്കുമുമ്പ് അതത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ടതാണ് ഉത്തരവ്

   സ്‌കൂള്‍ പാഠപുസ്തക വിതരണം : ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷത്തെ പാഠപുസ്തകം യഥാസമയം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈനായി ആവശ്യപ്പെട്ടിരിക്കുന്ന പാഠപുസ്തകങ്ങളാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്ന കെ.ബി.പി.എസ് തപാല്‍ വകുപ്പ് മുഖേന ബന്ധപ്പെട്ട സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിക്കുന്നത്. സ്‌കൂളുകള്‍ സമര്‍പ്പിച്ച ഇന്റന്റില്‍ ഏതെങ്കിലും വിധത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പാഠപുസ്തകങ്ങളില്‍ പ്രതിഫലിച്ചേക്കാം. ആയതിനാല്‍ ഫലപ്രദമായി ഈ വര്‍ഷത്തെ പാഠപുസ്തകവിതരണം നടത്തുന്നതിന് വിവിധതലങ്ങളില്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ സ്‌കൂളും ഓണ്‍ലൈനായി സമര്‍പ്പിച്ചിരിക്കുന്ന ഇന്റന്റിന്റെ പ്രിന്റൗട്ട് എടുത്ത് പരിശോധിച്ച് പാഠപുസ്തകങ്ങളുടെ എണ്ണം ഉള്‍പ്പെടെ ഏതെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അത് രേഖപ്പെടുത്തി സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ ഒപ്പും സ്‌കൂള്‍ സീലോടും കൂടി മെയ് നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്കുമുമ്പ് അതത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമര്‍പ്പിക്കുന്നതിനും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുതല്‍ വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കുന്നതുമാണ് പുതിയ സര്‍ക്കുലര്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റ് ബുക്ക് ഡിപ്പോ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഉത്തരവദിത്വവും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പാഠപുസ്തം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പരമാവധി ശ്രമിക്കേണ്ടതാണെന്നും ഏതെങ്കിലും വിധത്തിലുള്ള ബോധപൂര്‍വമായ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.