എയ്ഡഡ് അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളില്‍ നിയമിക്കില്ല എയ്ഡഡ് സ്‌കൂളുകളില്‍ അധികമാകുന്ന അധ്യാപകരെ സംരക്ഷിക്കുമെങ്കിലും അവരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കില്ല. അധ്യാപക പാക്കേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമാകുന്ന അധ്യാപകരെ മാത്രമേ സര്‍ക്കാര്‍ സ്‌കൂളില്‍ നിയമിക്കൂ. എയ്ഡഡ് മേഖലയിലെ സംരക്ഷിത അധ്യാപകരെ സര്‍ക്കാര്‍ മേഖലയില്‍ നിയമിക്കണമെന്ന തര്‍ക്കത്തിലാണ്, മന്ത്രിസഭ അധ്യാപക പാക്കേജ് അംഗീകരിച്ചിട്ടും ഉത്തരവിറങ്ങാന്‍ വൈകിയത്. എയ്ഡഡ് മേഖലയില്‍ 4000ഓളം സംരക്ഷിത അധ്യാപകര്‍ വരുമെന്നാണ് കണക്ക്. ഇവരെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിന്യസിച്ചാല്‍ പി.എസ്.സി. വഴിയുള്ള നിയമനം നിലയ്ക്കും. സര്‍ക്കാരിന് 1000 കോടി രൂപയുടെ അധികബാധ്യത വരുമെന്നും കണക്കാക്...