Income Tax Return through E-Filing
Income Tax Return through E-Filing ഇന്‍കംടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കണം എന്ന് മുമ്പൊരിക്കല്‍ ഒരു അധ്യാപിക മെയില്‍ ചെയ്തതോര്‍ക്കുന്നു. ഓരോന്നിനേപ്പറ്റിയും പല പല പോസ്റ്റുകളിലായി വിശദീകരിച്ചിട്ടുണ്ടെങ്കിലും ഇതേപ്പറ്റി ഒരിക്കല്‍ക്കൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ത്തന്നെ ആ സാമ്പത്തിക വര്‍ഷത്തിനൊടുവില്‍ ഓരോ വ്യക്തിയും അടക്കേണ്ട ആകെ ഇന്‍കംടാക്സ് എത്രയാണെന്ന് ഊഹിച്ച് കണക്കാക്കി 12 കൊണ്ട് ഹരിച്ച് ഏപ്രില്‍ മുതലുള്ള ഓരോ മാസവും ഇന്‍കംടാക്സ് ടി.ഡി.എസ് അടക്കാറുണ്ടല്ലോ. ഇത്തരത്തില്‍ ഓരോ ജീവനക്കാരന്റേയും വരുമാനത്തില്‍ നിന്ന് ടി.ഡി.എസ് പിടിച്ച് ഇന്‍കംടാക്സായി അടക്കേണ്ട ചുമതലയും അതിന്റെ കണക്കുകള്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും Q1, Q2, Q3, Q4 എന്ന പേരില്‍ സ്ഥാപനത്തിന്റെ പേരില്‍ സമര്‍പ്പിക്കേണ്ടതിന്റേയും പൂര്‍ണ ചുമതല സ്ഥാപനമേലധികാരിക്കാണ്. ഇനി സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതിന്റേയും ജൂലൈ മാസത്തോടെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിന്റേയും പൂര്‍ണചുമതല അതത് ജീവനക്കാര്‍ക്കാണ്. ഒരു സാമ്പത്തിക വര്‍ഷമെന്നാല്‍ ഏപ്രില്‍ മുതല്‍ മാര്...