പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-2013 2012-2013 അധ്യയന വര്‍ഷത്തേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ ഓര്‍ഡര്‍ നമ്പര്‍ തിരുത്തി വരുന്ന അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ലെന്നത് അപേക്ഷകര്‍ക്ക് ആശ്വാസമാകും. സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. മുന്‍വര്‍ഷങ്ങളേതില്‍ നിന്നു വ്യത്യസ്തമായി അപേക്ഷയുടെ മൂന്നാം പേജില്‍ രശീതി നല്‍കാനുള്ള ഓപ്ഷന്‍ കാണാന്‍ കഴിഞ്ഞു. ഇത്തവണ മുതല്‍ ഓണ്‍ലൈനില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതു കൊണ്ടു തന്നെ അപേക്ഷകര്‍ അടുത്ത വര്‍ഷം അപേക്ഷിക്കുമ്പോള്‍ വീണ്ടും അവരുടെ ഡാറ്റ എന്റര്‍ ചെയ്യേണ്ടി വരില്ല. ഈ വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന മുറയ്ക്ക് സ്ക്കൂളില്‍ നിന്നു തന്നെ ഡാറ്റാ എന്‍ട...